തലാഖ്(നിന്നെ ഉപേക്ഷിക്കുന്നു ഞാന്‍)

| |

തലാഖ്(നിന്നെ ഉപേക്ഷിക്കുന്നു ഞാന്‍)


ഇതു തന്നയോ ആ ഭാരതം?

ഇതു തന്നയോ ഗാന്ധിതന്‍ ധീരയാം ജന്മ ഭൂമി..?

ഇവിടയോ അക്ബര്‍തന്‍ മാതൃഭൂമി?

ഇവിടയോ താജ്മഹല്‍ സൗധങളും?

ഇതി ചോദ്യമെല്ലാമുയരുന്നു

ഉത്ഭവ ഹേതുവാം തലാഖിനാല്‍...


നബിതന്‍ തിരുവചന മുള്‍ക്കൊണ്ട

ധീരരാം ഒരുപറ്റം ഭാരതീയര്‍.

അവര്‍ തന്‍ സമൂഹത്തില്‍ തന്നയോ,

പാപമാമീ ദുരാചാരം.

മൂന്നുവുരു ചൊല്ലുമാക്രൂരമാ വാക്യങള്‍;

"നിന്നെ ഉപേക്ഷിക്കുന്നു ഞാന്‍".

ക്രൂരമാമിപ്പദം കേല്‍ക്കുന്നഹോ ,

തളരുന്നു നാരി തന്‍ തളിര്‍മേനിയാകെ ,

നിറയുമാ പത്മ നയനവുമായ് തഥാ,

വിറപൂണ്ട ചുണ്ടാലെ വിരമിക്കു-

മിവള്‍തന്‍ പതിഗേഹ പ്പടിയിങ്കല്‍ നിന്നഹോ.


കരയുവാനല്ലാതെ പോംവഴിയൊന്നുമേ-

യില്ലല്ലോ യിവളോരു സ്ത്രീയായ ഹേതുവാല്‍.

മറ്റൊരു ശകുന്തളതന്‍ ദുര്‍വിധിയോ,

ഈ നാരി തന്‍ ഭര്‍തൃവിയോഗം.

ദര്‍ശ്ശിക്കുന്നീലയോ നീ മനുജാ നിന്‍,

സമൂഹമതിലെ ദുരാചാരം.


കഷ്ടമാം ഇതിനെ ജയിക്കുവാനിനിയും,

ജനിക്കണമോ വീണ്ടും ദൈവദൂതര്‍.

ഹേ! മര്‍ത്യാ എവിടെ നിന്‍

ആദര്‍ശ- മാം തിരുവചനമെല്ലാം,

ആഗമിക്കൂ അതിലൂടെ മാത്രം.

പുകഴ്ത്തട്ടെ നിന്നെയും നിന്‍ സമൂഹത്തിനേം,

നീ ഭാരതാംബ തന്‍ പ്രിയ സുതനല്ലയോ.

3 comments:

ഏ.ആര്‍. നജീം said...

ശ്രീജിത്ത്...

എന്താ ഈ കവിതകൊണ്ട് ഉദ്ദേശിച്ചതെന്ന് സത്യം പറഞ്ഞാല്‍ ഒട്ടും മനസ്സില്ലായില്ലാട്ടോ...

മുഹമ്മദു നബിയുടെ പിന്‍‌ഗാമികളൊക്കെ "തലാക്ക്" എന്ന് മൂന്ന് വട്ടം പറഞ്ഞാല്‍ കഴിഞു ദാമ്പത്യബന്ധം എന്ന് ആരാ ശ്രീയെ പഠിപ്പിച്ചത്...

എഴുതാന്‍ നല്ല കഴിവുണ്ട് ശ്രീയ്ക്ക്, അതാ ഇതിനു ഞാന്‍ ഒരു കമന്റ് ഇടുന്നത്..

നല്ല വിഷയങ്ങളെ കുറിച്ച് പഠിച്ച് എഴുതൂ,,,

ആശംസകളൊടെ,

ശ്രീ..jith said...

പ്രിയ നജീം ,

ഒരിക്കലും ഈ കവിത വായിച്ച് തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷ.
മുന്‍പൊരിക്കല്‍ വായിച്ച ഒരു വാര്‍ത്ത യാണ് എന്നെ വേദനിപ്പിച്ചത്.. വെറുതെ ഒരാള്‍ പറഞ്ഞ വാക്കുകള്‍ തന്റെ ഭാര്യയെ താന്‍ ഉപേക്ഷിക്കുകയാണെന്ന്.അത് കേട്ടു നിന്ന ആള്‍ പറഞ്ഞു ഇനി നീ നിന്റെ ഭാര്യയെ ഉപേക്ഷിച്ചേ പറ്റൂ. അവസാനം അത് സംഭവിച്ചു.
വളരെ ചെറുപ്പത്തില്‍ ആണ് ഞാന്‍ ഇത് കേട്ടത് .വെറുമൊരു പാഴ്വാക്കിന്റെ പിന്‍ ബലത്തില്‍ ആ സ്ത്രീക്ക് നിര്‍ബദ്ധിതമായി ദാമ്പത്യം നഷ്ടപ്പെടുന്നു അതില്‍ നിന്നുണ്ടായ വിഷമമാണ് ഇതെഴുതാന്‍ കാരണം.
സമൂഹത്തിലെ മാനുഷിക ബന്ധങ്ങളെ ഹനിക്കുന്ന ആചാരങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെന്നെയുള്ളൂ.

എനിക്കേറ്റം ഇഷ്ടമുള്ള സഹോദരന്മാര്‍ക്ക് വേണ്ടി..

പി എ അനിഷ്, എളനാട് said...

:-)