നഷ്ട ബാല്യത്തിന്റെ ഓര്‍മ്മച്ചെപ്പ്

| |

നഷ്ട ബാല്യത്തിന്റെ കൊഞ്ചലുകള്‍... നമ്മള്‍ പ്രകൃതിയെ കൂട്ടു പിടിച്ചിട്ടുണ്ടോ എന്നെങ്കിലും. .നിങ്ങള്‍ പ്രകൃതിയുമായ് സല്ലപിച്ചിട്ടുണ്ടോ?...നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍ എത്ര ഭാഗ്യമുള്ളവരാണെന്ന്... എന്നാല്‍..ഇതൊന്നും സ്വപ്നം കാണാന്‍ പറ്റാത്ത എത്രയോ അനാഥ ബാല്യങ്ങള്‍...അവരുടെ കൊഞ്ചലുകള്‍, അവരുടെ പരിഭവങള്‍, അവരുടെ ആശകള്‍, അഭിവാഞ്ചകള്‍, മോഹങ്ങള്‍‍ ............ ...
ഇതു അനാഥത്വത്തിന്റെ ദല മര്‍മ്മരങ്ങളാണ്.......ഇത് അനാഥബാല്യങ്ങള്‍ക്കുള്ള എന്റെ പാഥേയം ....
നിങ്ങളെ ക്ഷണിക്കുകയാണ്.. ഒരു ബാല്യത്തിന്റെ ഓര്‍മ്മയിലേക്ക്....കൗമാരത്തിന്റെ സ്വപ്നങ്ങളിലേക്ക്...

അണ്ണാറക്കണ്ണാ നീ വരികില്ലയോ,

കണ്ണാരം പൊത്തിക്കളിക്കുവാനായ്.

ആലിലയില്‍ താമരക്കണ്ണനായ്,

ആടുവുനായ് ഊഞാലുമായ്.

ഓടിവരൂ നീ ഓമന പൈതലായ്,

ഓടക്കളിയോടം തുഴയുവാനായ്.


ഇത്തിരി ചുണ്ടിളം പുഞ്ചിരിയായ് വരൂ,

ഈ ഗാന മഞ്ജരി നിനക്കല്ലയോ.

ഉറക്കമാണെങ്കില്‍ ഉല്ലാസമില്ലെങ്കില്‍,

ഒരിക്കലും നിന്നോടുമിണ്ടുകില്ല,

പിണങല്ലേ ഓമനേ പുന്നാരപ്പൈതലേ,

കളി മാത്രമാണിത് കാര്യമല്ല.


പാലൊളി വീശുന്ന ചന്ദ്രികേ നീ വരൂ,

ചാപല്യമൊന്നുമേ കാണിക്കാതെ.

വനജ്യോത്സനകള്‍ തൂവുന്ന രത്നമെ,

വാനമതിലെനിക്കിടം തരുമോ.

കളയുക അമ്പിളി നിന്‍ കള്ളപുഞ്ചിരി,

പറയുക നീ എനിക്കിടം തരുമോ.

കഷ്ടം എനിക്കു നീ ഇടമൊന്നും തന്നില്ല,

പിണങി ഞാന്‍ അമ്പിളി പൊന്മകളെ.

ആശകള്‍ പിന്നെ നിരാശ നല്‍കീടുമ്പോള്‍,

ഓര്‍ക്കുന്നു നിന്നെ ഞാന്‍ വേദനയാല്‍.


ആരുണ്ടെനിക്കിനി ക്കൂട്ടുകളിക്കുവാന്‍,

അര്‍ക്കനും വന്നില്ല എന്റെ കൂടെ.

ആലോലമാലോലം അലയടിച്ചീടുന്ന,

കടല്‍ ത്തിരമാലയും വന്നീലല്ലോ.

മാകന്ദമാഗന്ധം ആസ്വദിച്ചീടുമ്പോള്‍,

മഴവില്ലുമൊന്നുമേ വന്നീലല്ലോ.


പച്ചക്കുതിരകള്‍ തത്തികളിക്കുന്ന,

ഹരിതകമാം ചെറു പുല്‍നിരകള്‍.

ചേതോഹരികളാം ചിത്രശലഭങള്‍,

പാറിക്കളിക്കുന്നു ചെമ്മാനത്ത്,

അനിലനുമണഞതീ ചാരത്തെങ്കിലും,

ഉരിയാടീലൊന്നുമേ നേരുതന്നെ.


താരത്തെ നോക്കി ഞാന്‍‍ പുഞ്ചിരി കൊള്‍കവെ,

താഴത്തു നിന്നൊരു മന്ദ്രഗീതം.


"പോരുന്നോ പോരുന്നോ കൂട്ടുകാരാ നീ,

ഓടീക്കളിച്ചീടാമീയോരത്ത്.

ആവണി പൊയ്കതന്‍ തീരത്ത് നമ്മള്‍ക്ക്,

കളിവീടു കെട്ടിരസീച്ചിടേണ്ടെ,

പാലൊളി തൂകുന്ന ചന്ദ്രികയെ നോക്കി,

വെല്ലൂവിളിക്കേണ്ടെ കൂട്ടുകാരാ".


കണ്ടു ഞാന്‍ ആലില മഞ്ചലിലാടുന്ന,

സങ്കല്പ ലോകത്തിന്‍ കൂട്ടുകാരി...


(സ്വപ്നത്തിലേക്കൊരു തിരിച്ചു പോക്ക്....)

2 comments:

Divyam said...

hai
kavithakku title okke undallo, enthaylum kalakki ketto good work
keep writing

kkremakanth said...

hai .... nannaayi. thudaruka sahithya pravarthanangal. srushtikalkkaayi kaathirikkunnu.