പെയ്തൊഴിയാതെ

| |ന്നൊരു മഴയുള്ള രാത്രിയായിരുന്നു.
താരാഗണങ്ങളുടെ  ഇടയില്‍ നിന്ന്
ഒരു വെള്ളി നക്ഷത്രത്തിന്റെ അപ്രതീക്ഷിത വീഴ്ച. 
 

തങ്ങളുടെ പ്രിയ സ്നേഹിതനെ വേര്‍പിരിയനാകാതെ,
വേപഥു വോടെ  വേദനയോടെ വിതുമ്പിയ
നക്ഷത്ര ക്കൂട്ടങ്ങളുടെ കണ്ണുനീരായിരുന്നു മഴ.
സമുദ്രങ്ങളെ പ്പോലും താണ്ഡവമാടിക്കുന്ന  പെരുമഴ.

അന്ന് നീ പറഞ്ഞു 'ഞാനെത്ര ഭാഗ്യവതി ,
ഇത്രമേല്‍ നല്ല സൌഹൃദത്തെ സ്വായത്തമാക്കാന്‍ ,
എത്ര തപസ്സനുഷ്ടിക്കേണ്ടി  വരുമായിരുന്നു ,
അത്രമേല്‍ നീയെനിക്ക് സ്നേഹ സമ്പാദ്യമായ് '.

അടുക്കുവാന്‍ എന്തെളുപ്പമായിരുന്നു.
അളെന്നെടുക്കുവാന്‍  എന്ത് തിടുക്കമായിരുന്നു.
ഇതുവരെക്കാണാത്ത മേച്ചില്‍പ്പുറങ്ങളില്‍ , 
ഇതുവരെ അറിയാത്ത സഞ്ചാര പാതകള്‍.

ഞാനെന്റെ നക്ഷത്ര ക്കൂട്ടങ്ങളെ മറക്കുകയായിരുന്നു.
നീയെനിക്കുതന്ന സൗഹൃദം പ്രണയത്തിനു;
വഴിമാറുമ്പോള്‍ , പൂര്‍വ്വ ജന്മജന്മാന്തരങ്ങളെ ;
കര്‍മ്മ ബന്ധങ്ങളെ , വഴിയിലുപേക്ഷിക്കുകയായിരുന്നു.

നിന്റെ വികൃതികളില്‍  നിന്റെ കുറുമ്പുകളില്‍,
ഞാനെന്റെ താളം കണ്ടെത്തുകയായിരുന്നു .
പരിഭവങ്ങളും വേദനകളും പിന്നെ ദുഖങ്ങളും;
പങ്കുവെക്കുവാന്‍ ഞാനുണ്ടായിരുന്നു കൂടെ.

കൊലുസ്സിന്റെ നാദം പോലെയുള്ള നിന്റെ ചിരി.
എന്റെ ചെവിയില്‍ അടക്കംപറഞ്ഞ  കൊഞ്ചലുകള്‍.
എന്നിണക്കിളിക്കായ്‌  ഞാന്‍ കരുതിവച്ച ,
ആര്‍ദ്രമാം അനുരാഗം നിന്നിലേക്ക്‌ പകര്‍ന്നു തന്നു.

നിറ നിലാവത്ത് ജ്വലിക്കുന്ന മണ്‍ചെരാതുപോല്‍;
തുളുമ്പുന്ന നീലജലാശയം  പോല്‍ , എന്റെ പ്രണയം;
നിന്നിലേക്ക്‌ ചൊരിഞ്ഞിരിന്നു, അത്രമേല്‍ ;
 
സഖീ  നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. 

ഞാനറിയാതെ എന്നോ നിനക്ക് വന്ന മാറ്റങ്ങള്‍ .
നിന്റെ കുറുമ്പുകളില്‍ ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.
തിരിച്ചറിയുമ്പോഴേക്കും  അകലങ്ങള്‍ ഏറിവന്നത്    ;
അടുക്കാതിരിക്കാനായിരുന്നു എന്നറിയാന്‍ വൈകി .

എന്റെ ഹൃദയം നുറുങ്ങിയത് നീയറിഞ്ഞില്ല .
എന്റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതറിഞ്ഞില്ല.
എന്റെ മോഹങ്ങള്‍ തകര്‍ന്നു വീണതും ,
ഒടുവലഗ്നിയില്‍ എല്ലാം ഒടുങ്ങി അമര്‍ന്നതും .

മഴ പെയ്യുകയാണ് പിന്നെയും ആര്‍ത്തലച്ച് .
പ്രതീക്ഷയോടെ കാത്തിരുന്നവന്‍ വന്നപ്പോളുള്ള; 
നക്ഷത്രക്കൂട്ടങ്ങളുടെ സന്തോഷാശ്രു ക്കളായിരുന്നു.
സമുദ്രങ്ങളെപ്പോലും താണ്ഡവമാടിക്കുന്ന ആ  പെരുമഴ .


 

13 comments:

കെ.കെ.എസ് said...

നക്ഷത്ര പഴുതുകള്‍ വീണ ആകാശതിലൂടെ വെളിച്ചം ചോരുന്നത് കാണാന്‍ നല്ല ഭംഗി .....

junaith said...

ഒരു കഥ പോലെ...ഭംഗിയായ്‌ ഒഴുക്കോടെ..

wilsonchenappady said...

ക്ഷീരപഥങ്ങളിലൂടെ ഒഴുകുന്നതുപോലെ
അനുഭവപ്പെട്ടു.പ്രണയാര്‍ദ്രമായ നക്ഷത്രമനസ്സുകളുടെ
കൊലുസനക്കങ്ങള്‍ മനസ്സില്‍നിന്നു മായുന്നില്ല.

Divyam said...

നല്ല കവിത....ഇനിയും എഴുതണം.....
ഭാവുകങ്ങള്‍...

zahi said...

good nannayittundu

Manoraj said...

ഇനിയും എഴുതുക.. നല്ല കവിത.. ആശംസകൾ

ragam said...

keep it up nannayitund

Anonymous said...

ഇഷ്ടപ്പെട്ടു. നല്ല രസമുണ്ട്. വായിച്ചപ്പോള്‍ ഭാവനയില്‍ കാണുകയായിരുന്നു. ഒരു വല്ലാത്ത അനുഭൂതിയാണ് നിലാവും നക്ഷത്രങ്ങളും സംയോഗവുമൊക്കെ.... ആശംസകള്‍..

dilipanjumoorthy said...

i read the poem. good initiative.but i have a request or may can take to consideration that to avoid hard words in poems which may effects the flow and sweetness. al over it's good congrats

Shibu said...

orunaal chiriyum konchalumai ettiya nakshathravum, hridayattil vedanayude perumazha theertta athinte virahavum yere hridaya sparziyaayirunnu.
santhoshavum sankadangalum pankuvekkan iniyum nakshathram udayam cheyyumenna pratheeksha santhoshattinu vaka nalkunnu. aaa santhoshaasrukkal oru perumazhayaayi theerartte....nannayirikkunnu .bhavukangal nerunnu

Jishad Cronic™ said...

നല്ല കവിത.

സലാഹ് said...

നിറ നിലാവത്ത് ജ്വലിക്കുന്ന മണ്‍ചെരാതുപോല്‍,

Nice reading,

നിതിന്‍‌ said...

നല്ല കവിത.. ആശംസകൾ