മണ്ണ്
Posted by Sreejith | 10:20 pm |Labels: കവിത
എന്റെ ശൈശവം പിന്നിട്ട വഴികള്‍,
പിച്ച വച്ചു നടന്ന കളിമുറ്റം,
തെന്നി വീണ പിന്‍ വഴികള്‍,
ഓരോ വീഴ്ചയിലും നീയെന്നില്‍ പറ്റുമായിരുന്നു.
നിന്നിലേക്കുള്ള എന്റെ വീഴ്ച എന്നെ
നിന്നിലേക്കു അടുപ്പിക്കുകയായിരുന്നു.
നിന്റെ ഓരോ തരികളും എന്നില്‍ നിന്നും
അടര്‍ന്നു മാറാന്‍ വിസമ്മതിക്കുമായിരുന്നു .
എന്റെ യൌവ്വനത്തില്‍ നിന്നില്‍ ഞാന്‍
ആഴ്തിയ തൂമ്പയുടെ മുറിവായ.
നിന്നില്‍ ഉണ്ടാക്കിയ വേദന ഞാന്‍ അറിഞ്ഞതേയില്ല.
നിന്റെ മുറിവുകളില്‍ ഞാന്‍ നട്ട തൈകള്‍
അതിലൂടെ എന്റെ അധ്വാനത്തിന്റെ ഫലം നീ തന്നു.
പരിഭവങ്ങളില്ലാതെ .....
പിന്നീട് എപ്പോഴോ ഋതുക്കള്‍ മാറി വന്നു .
കനത്ത ചൂടില്‍ നീ വേവുന്നതും,
പേമാരിയില്‍ നനഞ്ഞു കുതിരുന്നതും,
ഉഷ്ണച്ചൂടില്‍ നീ പുളയുന്നതും,
പിന്നീടെപ്പോഴോ തണുത്തുറഞ്ഞ
രാത്രികളില്‍ നീ വിറകൊള്ളുന്നതും,
ഞാന്‍ അറിഞ്ഞു.
നീ മാറിയില്ലെങ്കിലും ഞാന്‍ മാറി.
വാര്‍ദ്ധക്യത്തിന്റെ അസഹനീയതയില്‍
ഞാന്‍ ചുമച്ചു തള്ളിയ കഫക്കെട്ട് നീ ഏറ്റുവാങ്ങി
പരിഭവങ്ങളില്ലാതെ .......
അന്ന്‍ ഞാന്‍ ഓര്‍ത്തില്ല എന്റെ ഒടുക്കം
നിന്നിലേക്കാണെന്ന്‍
ഇന്ന്‍ ദേഹി ദേഹത്തെ വേര്‍പിരിയുന്നു
നിനക്കും മരണത്തിന്റെ ഗന്ധം .
നിന്നിലലിയാന്‍ ...
ഞാനും നീയും ഒന്നാകാന്‍......
ഞാന്‍ നീയാകാന്‍ പോകുന്നു
നിന്നില്‍ ഞാനുണ്ടാക്കിയ മുറിവുകള്‍
നാളെ ഞാന്‍ ഏറ്റു വാങ്ങാന്‍ വിധിക്കുന്നു.
Subscribe to:
Post Comments (Atom)
9 comments:
ഇതു കവിതയായെന്നറിയില്ല .. ആത്മ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അടുക്കിവച്ച അക്ഷരങ്ങള്‍ ......
മരണത്തിന്റെ ഗന്ധം ഉണ്ടാക്കുന്ന ചില തിരിഞ്ഞു നോട്ടങ്ങള്‍ ....
താനെഴുതെടോ
സംശയങ്ങളുമായി നില്ക്കാന്‍ ഇത് ക്ലാസ്സ് മുറി ഒന്നും അല്ലല്ലോ
vayichu.. kooki theliyam ivide .. idakkelam thattum muttum ekkam angane nanayi minungukayum akam ...
ഇനിയും എഴുതുക, നന്നായിരിക്കുന്നു.
'മണ്ണോട് മണ്ണായി തീരുക' എന്നതും ഈ സങ്കല്പമാണല്ലേ.ആ സങ്കല്‍പ്പം ഇപ്പോളൊരു കവിത ആയി:)
നന്നായിരിക്കുന്നു ഭാവുകങ്ങള്‍ ..........
നല്ല ആശയം. നല്ല ചിന്തകള്‍.
കവി സച്ചിദാനന്ദന്‍ പറയാറുള്ള ജാഗ്രതക്കുറവ് വന്നിട്ടുണ്ടോ എന്നൊരു സംശയം. പ്രത്യേകിച്ചും 'മുറിവുകള്‍' പ്രയോഗിച്ച രണ്ടു വ്യത്യസ്ഥ വരികളില്‍. ചിലപ്പോള്‍ എണ്റ്റെ വായനയുടെ പ്രശ്നമായിരിക്കാം.
ഷൈജു കോട്ടാത്തല:സ്വാഗതം .. ഇവിടെ വന്നതിനു നന്ദി .. വീണ്ടും വരുമല്ലോ
Steephen George :സ്വാഗതം .. ഇവിടെ വന്നതിനു നന്ദി .. ഇനിയും എഴുതി തെളിയാനുണ്ട് ... അഭിപ്രായത്തിന് വീണ്ടും നന്ദി
mini//മിനി:സ്വാഗതം .. ഇവിടെ വന്നതിനു നന്ദി . ചേച്ചീ വീണ്ടും വരുമല്ലോ
അരുണ്‍ കായംകുളം:എല്ലാം ഒരു പരീക്ഷണം .. നന്ദി അരുണ്‍ അഭിപ്രായത്തിനു
ബോധിസത്വൻ:സ്വാഗതം .. ഇവിടെ വന്നതിനു നന്ദി ..കൂട്ടുകാരാ ഇനിയും വരുമല്ലോ
സബിതാബാല :നന്ദി അഭിപ്രായത്തിനു ചേച്ചീ
Thallasseri:സ്വാഗതം .. ഇവിടെ വന്നതിനു നന്ദി .. ചില കുറവുകള്‍ മനസ്സിലാക്കുന്നു .. നന്ദി ശ്രദ്ധയില്‍പ്പെടുത്തിയതിന്.
മണ്ണും മഴയും....
പ്രേമിക്കും നേരം...കാറ്റും മരവും... ......
മണ്ണ് കൊണ്ട് ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചു...നേടിയതൊന്നും കൊണ്ടുപോകാന്‍ കഴിയാതെ തിരിച്ചു മനുഷ്യന്‍ മണ്ണിലേക്ക് തന്നെ ചേരുന്നു....പക്ഷെ ആത്മാവോ....
നല്ല ആശയം നല്ല വരികള്‍.......ആശംസകള്‍....തുടരുക...
Post a Comment