ഞാനോര്‍ക്കുന്നു. ആദ്യമൊക്കെ കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സ്നേഹിതന്മാര്‍ക്ക് കാണിച്ചുകൊടുത്തിരുന്നു.. ചിലര്‍ നന്നായി എന്നു പറയും.മറ്റു ചിലര്‍ ഇനിയും എഴുതണം എന്നു പറയും.. എന്നാല്‍ മറ്റു ചിലര്‍ക്ക്സംശയമാണ്..ഇതു നീ തന്നെയോ എഴുതിയത്!...അങ്ങിനെ വളരെ പ്രതീക്ഷയോടെ... ആകാംക്ഷയോടെ..ഞാന്‍നില്‍ക്കുമ്പോള്‍ ഒരു സ്നേഹിതന്‍ എന്നോട് ചോദിച്ചു ഇതു നീ തന്നെയാണോടെ?......ശരിക്കും ഞാന്‍അമ്പരന്നു....മനസ്സില്‍ ഒരു നീറല്‍ അനുഭവപ്പെട്ടു.. ഞാന്‍ അവനോട് പറഞ്ഞു..ഒരു ദിവസം നീ ക്ഷമിക്കു.. നാളെഞാന്‍ ഇതിന് ഒരു ഉത്തരം തരാം...അന്നു ഞാന്‍ ഉറപ്പിച്ചു ഇവന്.തക്കതായ മറുപടി കൊടുക്കണം.. അന്നു രാത്രിവളരെ വൈകിയാണ് ഉറങ്ങിയത്.. സംതൃപ്തിയോടെ....
അന്ന് ആ സ്നേഹിതന്‍ അങ്ങിനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഞാന്‍ ഈ കവിത എഴുതുമായിരുന്നില്ല...അന്ന് ഒരു കാര്യംമനസ്സിലായി.. മനസ്സ് നൊമ്പരപ്പെട്ടാല്‍ കവിതകള്‍ ഉണ്ടാകും.. ഈ കവിതയുടെ ഗുണവും ദോഷവും നിങ്ങള്‍ തീരുമാനിക്കൂ....
ഈ കവിത ഞാന്‍ എന്റെ ആ പഴയ സ്നേഹിതന് സമര്‍പ്പിക്കുന്നു....
മറുപടിയും...
അമ്മ കുഞ്ഞിനെ പാലൂട്ടും പോലവേ,
ഊട്ടി ഞാനെന്‍ കവി ഹൃദയത്തിനെ.
മെല്ലെ മെല്ലെ വളര്‍ന്നു പിന്നതില്‍,
കൊച്ചു കൊച്ചു കവിത ജനിക്കവെ.
പൂര്‍ണ്ണ ചന്ദ്രന്‍ നിലാവൊഴുക്കുന്ന പോല്‍,
കാവ്യമെന്നില്‍ നിറഞ്ഞു നിന്നീടവെ.
എഴുതിയോരൊരോ മണ്ടത്തരങളും,
എഴുതിടുന്നിതാ നല്‍ ചെറുഗീതവും.
പിച്ച വെച്ചു ഞാനിക്കൊച്ചു ലോകത്തില്‍,
പെറ്റുവീണുള്ള മനുഷ്യക്കിടാവുപോല്‍.
തട്ടിമുട്ടിക്കമിഴ്ന്നു വീണങ്ങിനെ,
തത്തി തത്തീ നടന്നൂ പൊടുന്നനെ.
സ്വപ്നം കാണുന്നു സങ്കല്പ്പിച്ചീടുന്നു,
സത്യമെല്ലാമൊരു മിഥ്യയാകുമ്പോള്‍.
സ്വന്ത മായുള്ള ലോകം പടുക്കുന്നു,
ബന്ധമെല്ലാം നിരര്‍ത്ഥകമാകുമ്പോള്‍.
കാവ്യ രചന കഴിഞൊരാ നേരത്ത്,
കാട്ടിടുന്നിതു തോഴന്റെ കൈകളില്‍.
തെല്ലലട്ടുകയില്ലല്ലോ മിത്രത്തിന്‍,
കപടമല്ലേയിതെന്ന പരിഹാസം.
ചോരനല്ല ഞാന്‍ ചോര്‍ത്തിയെടുക്കുവാന്‍,
അതിനുവേറെ'യശ്രീ'കള്‍ ജനിക്കണം.
എന്റെ മാത്രമാമാത്മ സംതൃപ്തിക്കു,
വേണ്ടിയാണിതെന്നോര്‍ക്ക സഹോദരാ......