സര്‍ഗ്ഗത്തെറ്റ്

| | 4 comments

എന്റെ ആദ്യത്തെ ബ്ലൊഗ്.. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുബോള്‍ എഴുതിയതാണ്. ഇത്രനാള്‍ ഞാന്‍ ആരേയും കാണിച്ചിരുന്നില്ല.. കാരണം എനിക്കറിയാം ഇതില്‍ കാവ്യ ഭംഗി ഇല്ലാത്തതിനാല്‍.ഗദ്യവും ഇടക്കു തോന്നാം.. എങ്കിലും നിങളുടെ അഭിപ്രായം ,വിമര്‍ശനങള്‍ ,, തെറ്റുകള്‍,, എല്ലാം എന്നെ അറിയിക്കണം..ഇതിലൂടെ എന്നിലെ ആശങ്കകള്‍ ,,എന്റെ ക്ഷുഭിത യൌവ്വനത്തെ എല്ലാം അറിയുന്നു....മനുഷ്യകുലം ഉണ്ടായത് ദൈവത്തിനു തെറ്റുപറ്റിയതാണോ... ഇതിലൂടെ ഇന്നത്തെ ആനുകാലിക സംഭവങള്‍ കൂടി വിലയിരുത്തുമെന്നു അപേക്ഷിക്കുന്നു..വിനയപൂര്‍വ്വം ... സമര്‍പ്പിക്കട്ടെ..
സര്‍ഗ്ഗത്തെറ്റ്

ഒരിക്കല്‍ ദൈവമരുളിചെയ്തു;
ജനിച്ചിടട്ടെ ഭൂമിയില്‍
‍മര്‍ത്യരെന്ന ജീവികള്‍
‍നിറഞിടട്ടെ വിഷ്ട്പത്തില്‍
‍സമൂഹവും തരംഗവും.

നന്മ നിറയും ഭൂമിയില്‍
‍പിറന്നിടുന്ന മാനവന്‍
‍നിഷേധിയെന്ന പേരുമായ്
വളര്‍ന്നിടുന്നു ദ്വേഷിയായ്.

ഊട്ടിടുന്ന കൈകളെ
അരിഞിടുന്ന മാനവന്‍
‍ദൈവം തന്ന നന്മയെ
മറന്നിടുന്ന മാനവന്‍
‍ബന്ധനത്തില്‍ കോണിലോ
സ്മരിച്ചിടുന്നു മൂര്‍ത്തിയെ.

ധന്യമെന്നത് ധനവുമാക്കി
വെറുത്തിടുന്നു നീ സ്നേഹത്തെ
പൂര്‍വ്വികര്‍ തന്ന രക്ഷയെ
ആദരിക്കേണ്ട മാനവാ
നീ കുഴിച്ച കുഴി തന്നിലോ
ഊര്‍ന്നു വീഴാതെ നോക്കുക.

വെട്ടിടുന്നു നീ കാനനങളും
പറ്റെ നീക്കുന്നു പുല്‍ പ്രദേശവും
ആകെ വറ്റുന്നു ചോലയാഴികള്‍
‍മായുകില്ല നിന്‍ ദുഷ്പ്രവര്‍ത്തികള്‍

ദൂരം താണ്ടുന്നവര്‍ക്കില്ലിനി-
ത്തണല്‍ വൃക്ഷവും,ഇല്ല,
ഇനി മേല്‍ ദാഹിതര്‍ക്കു,
മോന്തുവാന്‍ ജല കണികകള്‍

മനുഷ്യ സൃഷ്ടിയാം ജാതിഭേദങള്‍
പകുത്തിടുന്നിതാ ദൈവത്തെ
തറവാട്ടു സ്വത്തുക്കള്‍ ആര്‍ത്തിയോടെ
വീതം വക്കുന്ന പോലവെ.

വേല ചെയ്യേണ്ട കൈകളില്‍
‍ഏന്തിടുന്നവരായുധം
ചോരചിന്തുന്നു ഭൂമിയില്‍
‍കണ്ണടക്കുന്നു താരകം.

ആര്‍ക്കുവേണ്ടിയീ പാഴ് പ്രവര്‍ത്തികള്‍
ധര്‍മ്മം ചെയ്യുക നീ മാനവാ
സമയമില്ലിനി നേരമായ്
നന്മ ജീവിതം പടുക്കുവാന്‍

‍സമയമില്ലെന്നോര്‍ത്തു കൊണ്ട്
ചെയ്തിടുക നിന്‍ ജോലികള്‍
വളര്‍ത്തിടൂ സ്വരാജ്യ സ്നേഹം
ദീപ്ത മാക്കു ഹൃത്തിനെ.